ക്രിസ്തീയ സ്നേഹം പ്രഘോഷിക്കാന്‍ മാത്രമല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണ്-മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ക്രിസ്തീയ സ്നേഹം പ്രഘോഷിക്കാന്‍ മാത്രമല്ല, പാവപ്പെട്ടവരേയും രോഗികളേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്നു സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപതയിലെ കെസിവൈഎമ്മിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. ജീവന്റെ വക്താക്കളും പ്രയോക്താക്കളുമായ കെസിവൈഎം അംഗങ്ങള്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ ഇന്നത്തെ സമൂഹത്തിന്റെ വെല്ലുവിളികള്‍ക്കു മറുപടി കൊടുക്കുന്നുവെന്നു കര്‍ദിനാള്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതാ ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ട്രഷറര്‍ സോളമന് തോമസ്, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ജോയിന്റ് സെക്രട്ടറി ജിസ്മി തോമസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെയ്സന് ചക്കേടത്ത്, ലിബിന് മുരിങ്ങലേത്ത്, ഡെല്‍ജി ഡേവിസ്, ലേ ആനിമേറ്റര്‍ ലാജോ ഓസ്റ്റിന്‍, വനിതാ വിംഗ് കണ്‍വീനര്‍ പ്രിന്‍സി ഫ്രാന്‍സിസ്, മീഡിയാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സെന്റോ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു