പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം- അശോകന് ചെരുവില്‍
ഇരിങ്ങാലക്കുട: കോവിഡ് 19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നു അശോകന് ചെരുവില്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ മികച്ച വിദ്യാര്ഥിപ്രതിഭക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയ ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളജ് വിദ്യാര്‍ഥിനി ആന്‍ നീഹ ബെന്നിയാണ് പുരസ്കാരത്തിനു അര്‍ഹയായത്. വിവിരസാങ്കേതിക വിദ്യ മുന്നേ ലഭ്യമായിരുന്നെങ്കിലും അതിന്റെ വിപുല സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസരംഗത്തുപോലും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് കോവിഡ് കാലത്താണ്. സാങ്കേതിക വിദ്യ എല്ലാവര്ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ത്തത് പുതിയൊരു അനുഭവമായി. ലോകത്തെ ഏറ്റവും മികച്ച വിവരങ്ങള്‍ ഇതോടെ നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കും ലഭ്യമായി എന്നതു ശ്രദ്ധേയമാണ്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍, ഡോ. സി.വി. സുധീര്‍, കെ.എസ്. സരിത, ആന്‍ നീഹ ബെന്നി എന്നിവര്‍ പ്രസംഗിച്ചു

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്