കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സാരസ വെങ്കടനാരായണ ഭട്ടി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിരുവുത്സവത്തിന്റെ ഭാഗമായി ക്ഷേത്രവളപ്പില്‍ ഒരുക്കിയ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ജസ്റ്റിസ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട അഡീഷ്ണല്‍ ജില്ലാ ജഡ്ജ് രാജീവ്, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണ സമിതി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്, ഭരതന് കണ്ടേങ്കാട്ടില്‍, പ്രേമരാജന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ, മാനേജര്‍ രാജലക്ഷ്മി, ദേവസ്വം സൂപ്രണ്ട് മുരളി എന്നവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു