സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് പിഎല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പിഎല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് പിഎല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ക്യാബിനറ്റ് സെക്രട്ടറി എ.എന്‍. രാമകൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്മാന് ജെയിംസ് മാളിയേക്കല്‍, സോണ്‍ ചെയര്മാന് കെ.എ. മാര്ട്ടിന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി പോളി കോലങ്കണ്ണി, ട്രഷറര്‍ ജയന് നമ്പൂതിരി, എം.കെ. ഷാജി, പ്രഫ. കെ.ആര്. വര്‍ഗീസ്, വര്‍ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു