ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി വി. പരമേശ്വരന് നായര്‍ എന്ന വി.പി. നായരുടെ 100-ാം ജന്മദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാലം കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച വി. പരമേശ്വരന് നായര്‍ എന്ന വി.പി. നായരുടെ 100-ാം ജന്മദിനം ആഘോഷിച്ചു.
വി.പി. നായരെ പൊന്നാട അണിയിച്ചു കൊണ്ട് കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അരുണന് മാസ്റ്റര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, മുന്‍ പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, എന്‍.ബി. പവിത്ര, കാട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി.എം. കമറുദ്ധീന്‍, ടി.വി. ലത, വി.പി. നായര്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, കാട്ടൂര്‍ കമ്മിറ്റി പ്രസിഡന്റ് കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു