യൂത്ത് കോണ്‍ഗ്രസ് പഠനകിറ്റ് വിതരണവും സന്ദീപ് കൈപ്പുള്ളി അനുസ്മരണവും നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ് 13-ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനകിറ്റ് വിതരണവും മുന്‍ സേവാദള്‍ ജില്ലാ സെക്രട്ടറി സന്ദീപ് കൈപ്പുളളിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് പഠനകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് വിനു ആന്റണി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി.എം. ബാബു, ട്രഷറര്‍ വിജയന് ഇളേയടത്ത്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീവി അബ്ദുള്‍ കരീം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസ്റുദ്ദീന് കളക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അജോ ജോണ്‍, മുന്‍ കൗണ്‍സിലര്‍ ബേബി ജോസ് കാട്ടഌ യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അര്ജുന് ഭാസ്കരന്, വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് മെല്വിന് ചേര്യയേക്കര എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു