കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലര വയസുകാരി മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട: അമ്മയോടും ചെറിയമ്മയോടും സഹോദരിയോടും ഒപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലര വയസുകാരി മുങ്ങി മരിച്ചു. കൊറ്റനെല്ലൂര്‍ കരുവാപ്പടി പടുതലപ്പറമ്പില് ശ്രീജിത്തിന്റെയും ആതിരയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വീടിന് അടുത്തുള്ള വട്ടത്തിച്ചിറയില്‍ വച്ചായിരുന്നു അപകടം. കുട്ടി കാല് വഴുതി കുളത്തില്‍ വീഴുന്നത് കൂടെയുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല.

കുട്ടിയെ കാണാതായപ്പോഴാണ് സമീപവാസികളെ വിവരം അറിയിച്ചത്. നാട്ടുക്കാര് തിരച്ചില്‍ നടത്തി കുളത്തില്‍നിന്നും കുട്ടിയെ എടുത്ത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒന്നര വയസുള്ള പാര്‍വതി സഹോദരിയാണ്. ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിതാവ് വിദേശത്താണ്. തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ സ്കളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.