കാട്ടൂര്‍ അഞ്ചാം വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യകിറ്റ് വിതരണം ചെയ്ത് പഞ്ചായത്തംഗം മാതൃകയായി
കാട്ടൂര്‍: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ‘ഒപ്പം’ കോവിഡ് സഹായ പദ്ധതിയുടെ ഭാഗമായി ആരോഗ്യകിറ്റ് വിതരണം ചെയ്ത് പഞ്ചായത്ത് അംഗം മാതൃകയായി. ബ്രെഡ്, മുട്ട, ഈന്തപ്പഴം, അവില്, ഫ്രൂട്ട്സ്, റസ്ക്, ചെറുനാരങ്ങ, നെല്ലിക്ക, സാനിറ്റൈസര്‍, എന്‍ 95 മാസ്ക്, വിറ്റാമിന്‍ സി ടാബ്ലറ്റ് എന്നിവ അടങ്ങിയതാണ് കിറ്റ്. പഞ്ചായത്ത് അംഗം മോളി പിയൂസ് വാര്‍ഡിലെ സ്ഥിരതാമസക്കാരനായ എടക്കാട്ടുപറമ്പില്‍ മുത്ത്ലീഫിനു കിറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സി.എല്‍. ജോയ്, ധീരജ് തേറാട്ടില്‍, ജോമോന് വലിയവീട്ടില്‍, എം.ആര്. രഞ്ജി, മിഥുന് മലയാറ്റി തുടങ്ങിയവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു