തവനിഷിന്റെ മൊബൈല്‍ ഫോണ്‍ ചലഞ്ച് ഏറ്റെടുത്ത് കെഎന്ടിഇഒയും 2007-10 ബിഎ ഇക്കണോമിക്സ് ബാച്ചും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ മൊബൈല്‍ ഫോണ്‍ ചലഞ്ചിലേക്കു ഫോണുകള്‍ കൈമാറി. കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓര്ഗനൈസേഷന് ക്രൈസ്റ്റ് കോളജ് യൂണിറ്റും പൂര്‍വവിദ്യാര്‍ഥികളായ 200710 ബിഎ ഇക്കണോമിക്സ് ബാച്ചുമാണ് ഫോണുകള്‍ കൈമാറിയത്. ഫോണുകള്‍ ഗവ. എല്‍പി സ്കൂള്‍ ചെങ്ങാലൂരിലെയും ബിവിഎംഎച്ച് എസ്എസ് കല്പറമ്പിലെയും ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കു കൈമാറി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഗവ. എല്‍പി സ്കൂള്‍ ചെങ്ങാലൂരിലെ ഹെഡ്മിസ്ട്രസായ അസീന ടീച്ചര്‍, ബിവിഎംഎച്ച് എസ്എസ് കല്‍പറമ്പിലെ അധ്യാപികയായ ജെന്‍സി ടീച്ചര്‍ എന്നിവര്‍ക്ക് ഫോണുകള്‍ കൈമാറി. 200710 ബിഎ ബാച്ചിനെ പ്രതിനിധീകരിച്ച് മുരിയാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിപിന്‍, കെഎന്‍ടിഇഒ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ലൈജു വര്‍ഗീസ്, തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റേഴ്സായ ആദം ഗിള്‍ക്രിസ്റ്റ് ജോയ്, റാഫേല്‍, കെഎന്‍ടിഇഒ ക്രൈസ്റ്റ് കോളജ് യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു