കാസ്റ്റ് വിഭാഗത്തില്‍ ഉള്പ്പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്കി
ഇരിങ്ങാലക്കുട: ആഗ്ലോ ഇന്‍ഡ്യന്‍സിനു നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്പ്പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്കി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക സമുദായ (എസ്ഇബിസി) ലിസ്റ്റിലുള്ള ആഗ്ലോ ഇന്‍ഡ്യന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കു നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായുള്ള അപേക്ഷയില്‍ കാസ്റ്റ് ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ ആഗ്ലോ ഇന്‍ഡ്യന്‍സിനെ ഉള്‍പ്പെടുത്താത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ തടസം നേരിടുകയാണ്. തടസം കൂടാതെ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ആഗ്ലോ ഇന്‍ഡ്യന്‍ കാസ്റ്റ് കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ആഗ്ലോ ഇന്‍ഡ്യന്‍ യൂത്ത് മൂവ്മെന്റ് പൂമംഗലം കമ്മിറ്റി നിവേദനം നല്‍കിയത്. പ്രസിഡന്റ് ബെന്‍ ഗ്യാരിന്, സെക്രട്ടറി നെല്‍സണ്‍ ഫെര്‍ണാണ്ടസ്, തെരേസ മിഷന് എന്നിവര്‍ സന്നിഹിതരായി.