കോണ്‍ഗ്രസ് 29-ാം വാര്‍ഡ് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് 29-ാം വാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പെട്രോള്‍, ഡീസല്‍ പാചക വാതക വിലവര്‍ധനവിനെതിരെ കണ്ടേശ്വരത്ത് റോഡിലൂടെ ബൈക്കുകള്‍ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജോമോന് മണാത്ത്, ഷിന്‍സ് വടക്കന്‍, അനില്‍കുമാര്‍, ജോയ് പുത്തനങ്ങാടി, സുഭീഷ്, ഡേവി കിളിയങ്ങോടന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു