പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് കൊള്ള അവസാനിപ്പിക്കുക: കരുവന്നൂര്‍ സിഎല്‍സി
കരുവന്നൂര്‍: സര്‍ക്കാരുകളുടെ പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനവിനെതിരെ കരുവന്നൂര്‍ സെന്റ് മേരീസ് ചര്‍ച്ച് സിഎല്‍സി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സിഎല്‍സി ഓര്‍ഗനൈസര്‍ നിവിന്‍ ജോസഫ് കുന്നത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സിന്റോ ആന്റോ പെരുമ്പള്ളി, മുന്‍ സിഎല്‍സി പ്രസിഡന്റ് അല്‍ജോ ടോണി എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ കണ്ണുതുറക്കണമെന്നും സാധാരണ ജനങ്ങള്‍ക്കും ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും സിഎല്‍സി ആവശ്യപ്പെട്ടു. സിഎല്‍സി അംഗങ്ങളായ സില്‍ജോ ചിറയത്ത്, അക്ഷയ് ഷാജു, ജോണ്‍ ഗ്രെഷ്യസ്, ആല്വിന് വിന്‍സെന്റ്, അല്‍ജോ ജോസ്, ബെസ്റ്റോ വര്‍ഗീസ്, ജോണ്സണ് കുറ്റിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി