ഇന്ധനവിലവർധനവിൽ എന്‍സിപി സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇന്ധനവില കൂടുന്നതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ പെട്രോള്‍ പമ്പിനു മുമ്പില്‍ നടന്ന ധര്‍ണ എന്‍സിപി നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി ഉദ്ഘാടനം ചെയ്തു. ടി.സി. കണ്ണന്, മോഹനന് മണപ്പെട്ടി, വി.ജെ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.