കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന രണ്ട് വനിതാ ഡയറക്ടര്‍മാര്‍ കൂടി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ട് വനിതാ ഡയറക്ടര്‍മാര്‍ കൂടി അറസ്റ്റിലായതോടെ എല്ലാ പ്രതികളും അറസ്റ്റിലായി. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച ബാങ്ക് ഡയറക്ടര്‍മാരായിരുന്ന അമ്പിളി മഹേഷ്, മിനി നന്ദനന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങിയത്. അറസ്റ്റു ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. ഇരിങ്ങാലക്കുട കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ജീവനക്കാരും ഇടനിലക്കാരും കമ്മീഷന് ഏജന്റുമടക്കം ആറുപേരെയാണ് ആദ്യം പ്രതിചേര്‍ത്തിരുന്നത്. പിന്നീടാണ് ബാങ്ക് ഭരണസമിതി അംഗങ്ങളായ 13 പേരെ കൂടി പ്രതിചേര്‍ത്തത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. അമ്പിളി മഹേഷ്, മിനി നന്ദനന്‍ എന്നിവര്‍ അന്നുമുതല്‍ ഒളിവിലായിരുന്നു. ഭരണസമിതിയിലെ അസ്ലാം, ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി റെജി അനില്‍കുമാര്‍ എന്നിവര്‍ക്കു മാത്രമാണ് ഇതുവരെയും കോടതി ജാമ്യം അനുവദിച്ചിട്ടുള്ളൂ.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു