പുരോഗമന കലാസാഹിത്യ സംഘം ടൗണ്‍ യൂണിറ്റ് ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയില്‍ പ്രശസ്ത കവി ഡോ. സി. രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല, മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലിക പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചയും കവിയുടെയും കവിതയിലെ കഥാപാത്രത്തിന്റെയും സാന്നിധ്യത്തില്‍ നടന്നു. എന്‍ബിഎസ് ബുക്ക് സ്റ്റാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. കെ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. കവിയത്രി റെജില ഷെറിന് കവിത അവതരണം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്, ഡോ. സി. രാവുണ്ണി, ജയന് അവണൂര്‍, പി.എന്‍. സുനില്‍, ദീപ ആന്റണി, സനോജ് രാഘവന്, പ്രഫ. ലക്ഷ്മണന് നായര്‍, വി.വി. ശ്രീല, രതി കല്ലട, ഡോ. മുഹമ്മദ് അഷ്റഫ്, ജോസ് മഞ്ഞില, രാധാകൃഷ്ണന് വെട്ടത്ത്, കെ.എച്ച്. ഷെറിന് അഹമ്മദ്, ഗോകുല്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു