ഇരിങ്ങാലക്കുടയില്‍ പണംവെച്ച് ചീട്ടുകളി; ഏഴുപേര്‍ പോലീസ് പിടിയില്‍….
ഇരിങ്ങാലക്കുട: പണംവെച്ചു ചീട്ടുകളിച്ച ഏഴു പേര് പോലീസ് പിടിയിലായി. പുത്തന്‍തോട് അത്തിക്കാവില്‍ വല്സന് (61), കാട്ടുങ്ങച്ചിറ ബ്രഹ്മകുളത്ത് വീട്ടില്‍ ഷോണ്‍ (43), മാപ്രാണം കരിപ്പറമ്പില്‍ അബ്ദുള്‍കരീം (47), ചേലൂര്‍ കോരേത്ത് വീട്ടില്‍ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കോച്ചേരി വീട്ടില്‍ ജോണ്സന് (55), പുത്തന്‍ചിറ പയ്യപ്പിള്ളി വീട്ടില്‍ ഷാജു (53), കാട്ടുങ്ങച്ചിറ മാടാനി വീട്ടില്‍ വില്സന് (65) എന്നിവരെയാണ് എസ്ഐ എം.എസ്. ഷാജനും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 1,87,270 രൂപ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ശാന്തിനഗറില്‍ ഒന്നാം പ്രതി വാടകയ്ക്കെടുത്ത വീടിന്റെ ഉള്‍വശത്തെ ഹാളില്‍ വെച്ചു പ്രതികള്‍ പണംവെച്ചു ചീട്ടുകളിച്ചു കൊണ്ടിരിക്കുമ്പോളാണു പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരായ ക്ലീറ്റസ്, ഷിബു, ബെന്നി, അഷ്റഫ്, ജീവന്, ഫൈസല്‍, മുഹമ്മദ്, നിധിന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍