അവിട്ടത്തൂര്‍ ജംഗ്ഷനിലെ പൊതുകിണര്‍ നവീകരിച്ചു

അവിട്ടത്തൂര്‍: വേളൂക്കര പഞ്ചായത്ത് ആറാം വാര്‍ഡിലെ അവിട്ടത്തൂര്‍ സെന്ററിലെ പൊതുകിണര്‍ നവീകരിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചു പഞ്ചായത്തിലെ അഞ്ചു പൊതുകിണറുകളാണു നവീകരിക്കുന്നത്. കടുത്ത വേനലിലും വറ്റാത്ത നെല്ലിപലക ഇറക്കിയിട്ടുള്ള കിണര്‍ വര്‍ഷങ്ങളായി കാടുകയറി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. സെന്ററിലെ വ്യാപാരികളും തൊഴിലാളികളും ആശ്രയിക്കുന്നത് ഈ കിണറിനെയാണ്. കിണറിലെ കാടും പടലും വെട്ടി വൃത്തിയാക്കി സംരക്ഷണഭിത്തി കെട്ടി ടൈലുകള്‍ വിരിച്ചു മനോഹരമാക്കി. കിണര്‍ വെള്ളം അധികമായതിനാല്‍ ചേറ് കോരാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം കുറയുന്ന മുറയ്ക്കു കിണര്‍ വറ്റിച്ചു ചേറു കോരുമെന്നു വാര്‍ഡംഗം ബിബിന്‍ തുടിയത്ത് പറഞ്ഞു.

