ഫാമില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താറാവുകളെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: താറാവ് വളര്ത്തല് ഫാമില് അതിക്രമിച്ച് കയറി താറാവുകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്. ആളൂര് പൊരുന്നംകുന്നില് നാരായണത്ത് വീട്ടില് സനീഷ് (29 ) നെയാണ് അറസ്റ്റ് ചെയ്തത്. സി ഐ ദിനേഷ്കുമാറിന്റെ നിര്ദ്ദേശപ്രകാരം എസ്ഐ ടിഎ സത്യനും സംഘവും ചേര്ന്നാണ് അറസ്റ്റ് ചെയ്തത്. ആളൂര് പൊരുന്നംകുന്നിലുള്ള കൈപ്രമ്പാട്ട് വീട്ടില് ജോമിയുടെ താറാവ് വളര്ത്തല് ഫാമില് ചെന്ന പ്രതി താറാവ് മുട്ടകള് ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തില് വടിവാള് വീശി ഭീകരാന്തരീക്ഷം സ്യഷ്ടിക്കുകയും വില കൂടിയ ഇനത്തില് ഉള്ള താറാവുകളെ വെട്ടിപ്പരിക്കേല്പിക്കുകയും ആറ് താറാവുകളെ കൊലപ്പെടുത്തുകയും മൂന്ന് എണ്ണത്തിനെ കവര്ച്ച ചെയ്യുകയുമായിരുന്നു. നിരവധി കേസുകളില് പ്രതിയായ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ സൈമണ്, രവി, വിനോദ്, ജോബി, പ്രദീപ്, സുനില്കുമാര് എന്നിവരും അന്വേഷണസംഘത്തില് ഉണ്ടായിരുന്നു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു