നിര്‍ധന രോഗികള്‍ക്ക് ഓണകിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നിര്‍ധന രോഗികള്‍ക്കു ഇനി ധൈര്യമായി ഓണം ആഘോഷിക്കാം. ഇരിങ്ങാലക്കുട രൂപത മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 532 നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുകയാണ്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആളൂര്‍ ബിഎല്‍എം സെന്ററില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മേഖല കോഓര്‍ഡിനേറ്റര്‍മാര്‍ക്കു കൈമാറിക്കൊണ്ടു നിര്‍വഹിച്ചു. ആയിരം രൂപ വിലമതിക്കുന്ന ഓണക്കിറ്റുകള്‍ ജാതിമതഭേദമെന്യെ ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയില്‍ വിതരണം ചെയ്യുമെന്നു ബിഷപ് പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും സാധാരണക്കാരെ വല്ലാതെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കിറ്റുകള്‍ ഉപകാരപ്രദമാകുമെന്നു ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോവിഡ്19 കാലഘട്ടത്തില്‍ ഇതു രണ്ടാം തവണയാണു ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സൗജന്യ അവശ്യ സാധനങ്ങളുടെ വിതരണം നടത്തുന്നത്. രൂപതയുടെ കീഴിലുള്ള ആയിരത്തിമൂന്നൂറില്പരം നിര്‍ധന രോഗികള്‍ക്കു സൗജന്യമായി ചികിത്സ പ്രദാനം ചെയ്യുന്നതിനു ഹൃദയ പാലിയേറ്റീവ് കെയറിനു കഴിഞ്ഞിട്ടുണ്ട്. കിറ്റ് വിതരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്തു തന്ന സുമനസുകള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ഇതിനു നേതൃത്വം വഹിച്ചവര്‍ക്കു അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തുകൊണ്ടു ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സംസാരിച്ചു. ഉദ്ഘാടന പരിപാടികള്‍ക്കു ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി നേതൃത്വം വഹിച്ചു. റീജിയണല്‍ ഡയറക്ടര്‍മാരായ ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. ടോം വടക്കന്‍, ബിഷപ് സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പില്‍, മേഖല കോഓര്‍ഡിനേറ്റര്‍മാരായ ആനി ആന്റു, ഡേവിസ് കണ്ണമ്പിള്ളി, ജോര്‍ജ് പാലത്തിങ്കല്‍ എന്നിവരും ഹൃദയ പാലിയേറ്റീവ് കെയര്‍ സ്റ്റാഫംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍