സമസ്ത കേരള കഴക സംഗമം മുന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സമസ്ത കേരള കഴക സംഗമം മുന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം സാഹിത്യകാരി ഗിരിജ വാരിയരും, യുവജന സമ്മേളനം ബ്രഹ്മചാരി സുധീര്‍ ചൈതന്യയും ഉദ്ഘാടനം ചെയ്തു. മാലകെട്ട് മത്സരത്തില്‍ പ്രേംദാസ് വാര്യര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം പി. ചിത്രന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന് കുട്ടി വാര്യര്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍ അധ്യക്ഷത വഹിച്ചു. പി.പി. ഗോവിന്ദ വാര്യര്‍, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന ഭാരവാഹികള്‍: പി.കെ. മോഹന്‍ദാസ് തിരുവനനപുരം (പ്രസിഡന്റ്), വി.വി. മുരളീധരന് കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), പി.പി. ഗോവിന്ദ വാരിയര്‍ ആലപ്പുഴ (ട്രഷറര്‍), എം.ആര്. ശശി, എന്‍.എ. രാമവാര്യര്‍, സി. ബാലകൃഷ്ണവാര്യര്‍ (വൈസ് പ്രസിഡന്റുമാര്‍), ടി. ഗോപകുമാര്‍, ഇ.വി. പ്രദീപ് (സെക്രട്ടറിമാര്‍).

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി