ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ എന്‍ജിനീയേഴ്സ് ഡേ ആഘോഷം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വിവിധ പഠന വിഭാഗങ്ങളുടെ നേതൃത്വത്തില്‍ എന്‍ജിനീയേഴ്സ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആല്‍കോ ഫാസ്റ്റനേഴ്സ് സിഇഒയും ആര്‍ക്കിടെക്ട്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് അസോസിയേഷന്, തൃശൂരിന്റെ സീനിയര്‍ മെമ്പറുമായ അലക്സ് പി. ജോര്‍ജിനെ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും ഡയറക്ടര്‍ റിസര്‍ച്ച് ഡോ. എലിസബത്ത് ഏലിയാസും ചേര്‍ന്ന് ആദരിച്ചു. വിദേശങ്ങളിലേക്കുളള എന്‍ജിനീയര്‍മാരുടെ കുടിയേറ്റം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.
സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്ങിലെ ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ അമൃത വിശ്വവിദ്യാപീഠം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പി. വിശ്വനാഥ് പ്രഭാഷണം നടത്തി. ഇവയ്ക്ക് പുറമെ മെക്കാനിക്കല്‍ വിഭാഗത്തിന്റെയും എഎസ്എംഇയുടെയും ആഭിമുഖ്യത്തില്‍ ത്രീ ഡി പ്രിന്റിംഗ് വര്‍ക്ക് ഷോപ്പ്, ക്വിസ് മത്സരം, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഐഡിയ പിച്ചിംഗ് മത്സരം, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എന്‍ജിനീയറിംഗ് പ്രോബ്ലം സോള്‍വിംഗ് മത്സരം, സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എക്സിബിഷന് എന്നിവയും ഒരുക്കിയിരുന്നു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി