ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പ്രമുഖ നാടക കലാകാരനായ സതീഷ് കുന്നത്തിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് പി.കെ. അനില്‍ കുമാര്‍, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ അനൂപ്, പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ് പി.ആര്. ഉഷ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ധന്യ, വി.ആര്. സോണി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ. സുജാത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ കലാമത്സരങ്ങള്‍ രണ്ടു വേദികളിലായി നടന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍