സെന്റ് ജോസഫ്സ് വീണ്ടും ചാമ്പ്യന്മാര്
കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റർ സോണ്‍ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ തുടർച്ചയായി ഏഴാം വട്ടം ചാന്പ്യൻമാരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ സോണ്‍ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വീണ്ടും ചാന്പ്യൻമാർ. ഏഴാം തവണയാണു കിരീടം നേടുന്നത്. ഫൈനലിൽ നൈപുണ്യ കോളജ് കറുകുറ്റിയെ തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് കോളജ് ചാന്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ, പ്രോവിഡൻസ് കോളജ് കാലിക്കറ്റ്, ജിസിപി കാലിക്കറ്റിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ് മേധാവി ഡോ.കെ.പി. മനോജ് ട്രോഫികൾ സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസ്സി അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് കായിക വകുപ്പ് മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പ്, എൻ.എസ്. വിഷ്ണു, ജനറൽ കാപ്റ്റൻ എം.എസ്. സാമിയ എന്നിവർ പ്രസംഗിച്ചു

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍