മാലിന്യമുക്ത പഞ്ചായത്ത്: നൂതന നിർദേശങ്ങളുമായി കുട്ടികളുടെ ഹരിത സഭ

പൂമംഗലം പഞ്ചായത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. മാലിന്യവിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണു ഹരിത സഭ സംഘടിപ്പിച്ചത്. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചിത്വമുറപ്പാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച നിർദേശങ്ങളും പരാതികളും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കി. വടക്കുംകര ഗവ. യുപി സ്കൂളിൽ നടന്ന ഹരിത സഭ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, കത്രീനാ ജോർജ്, ആൻസ മോൾ, സെക്രട്ടറി പി.വി. ഷാബു, വാർഡ് മെംബർമാരായ ജൂലി ജോയി, ലാലി വർഗീസ്, വടക്കുംകര ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ, ശിവരഞ്ജിനി, ഇ.ഡി. ഷാജു എന്നിവർ പ്രസംഗിച്ചു.