കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ കൊടിയേറി

കാറളം: കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിലെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരാന്മാരായ ഡേവീസ് കരുതുകുളങ്ങര, ഷാജി ജോര്‍ജ് തേക്കാനത്ത്, തിരുനാള്‍ കണ്‍വീനര്‍ റോയ് ജോര്‍ജ് ചാക്കേരി എന്നിവര്‍ നേതൃത്വം നല്കി. 26 ന് നേര്‍ച്ച ഊട്ടോടുകൂടി തിരുനാള്‍ ആഘോഷിക്കുന്നു.