സൈബര്‍ തട്ടിപ്പ് കേസില്‍ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: വ്യാജ ഷെയര്‍ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയര്‍ ട്രേഡിംഗ് നടത്തിയതിലൂടെ പണം തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മനാഫ് (34) ആണ് അറസ്റ്റിലായത്. വെള്ളാങ്ങല്ലൂര്‍ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബര്‍ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന് വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എ. സേവ്യര്‍, സീനിയര്‍ സിപിഒ കെ.കെ. പ്രകാശന്, സീനിയര്‍ സിപിഒ എം.എ. ഹബീബ്, സിപിഒ കെ.ജി. ഷിജിന് നാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി