യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് മുഖ്യാതിഥിയായി. ടൗണ്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീറാം ജയപാലന്, സാഹിത്യകാരന് അരുണ്‍ ഗാന്ധിഗ്രാം, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എ.സി. സുരേഷ്, കെഎസ്യു ജില്ലാ സെക്രട്ടറി ജിപ്സം ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എസ്. അസ്കര്‍ സ്വാഗതവും ജെറോം ജെ. മാമ്പിള്ളി നന്ദിയും പറഞ്ഞു.