കുട്ടി കൃഷി തോട്ടവുമായി ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍
ഇരിങ്ങാലക്കുട: പുല്ലൂര്‍ തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കുട്ടി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് പിടിഎയും സ്കൂള്‍ മാനേജ്മെന്റും കുട്ടികളും ചേര്‍ന്ന് സ്കൂളില്‍ മനോഹരമായ പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചത്. കുട്ടികളുടെ വീടുകളിലേക്ക് നെല്ലി തൈകളുടെ വിതരണവും, സ്കൂള്‍ കോബൗണ്ടില് വൃക്ഷതൈ വെച്ച് പിടിച്ചിക്കലും നടന്നു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന കുട്ടി കൃഷി തോട്ടം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റോസ്മി ജയേഷ്, പിടിഎ പ്രസിഡന്റ് കീര്‍ത്തി ധനേഷ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെയിന്, സിസ്റ്റര്‍ നിമിഷ, കൃഷി ഓഫീസര്‍ അന്‍ജു ബി. രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.