വെള്ളാനി സെന്റ്. ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെജി, പ്ലസ് വണ്‍ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു

വെള്ളാനി സെന്റ് ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെജി പ്ലസ് വണ്‍ ക്ലാസുകളുടെ ഉദ്ഘാടനം ഫാ. ജിന്റോ പെരെപ്പാടന്‍ നിര്‍വഹിക്കുന്നു.
വെള്ളാനി: സെന്റ്. ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെജി, പ്ലസ് വണ്‍ ക്ലാസുകള്‍ ഫാ. ജിന്റോ പെരെപ്പാടന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി ഒ.പി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒ.പി, വൈസ് പ്രിന്‍സിപ്പല്‍ കെ.ജി. ജോത്സന, കേഡിനേറ്റര്‍ സിസ്റ്റര്‍ ബീന ഒ.പി, പിടിഎ പ്രസിഡന്റ് കെ.സി. സജീവ് എന്നിവര്‍ സംസാരിച്ചു.