വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിദുദ ദാന ചടങ്ങും 13-ാമത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിദുദ ദാന ചടങ്ങും 13-ാമത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സമരിറ്റര് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ സിഎസ്എസ് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ മുന്‍ നഴ്സിംഗ് സൂപ്രണ്ടും ഇപ്പോഴത്തെ വൈസ് പ്രൊവിന്‍ഷ്യലും ആയ സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ദീപം തെളിയിച്ചു നല്‍കുകയും പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. കോതമംഗലം ധര്‍മഗിരി സെന്റ് ജോസഫ്സ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റെനിത എംഎസ്ജെ മുഖ്യപ്രഭാഷണം നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. വല്ലക്കുന്ന് സെന്റ് ആല്ഫോന്സ പള്ളി വികാരി ഫാ. സിന്റോ ആലപ്പാട്ട്, സ്നേഹോദയ നഴ്സിംഗ് കോളജ് ചാപ്ലിന് ഫാ. സ്റ്റേണ് കൊടിയാന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം മേരി ഐസക് ടീച്ചര്‍, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ്. വിദ്യാര്‍ഥി പ്രതിനിധി ലൂയ ക്ലീറ്റസ്, സിസ്റ്റര്‍ ഷൈനി സിഎസ്എസ്, പ്രഫ. എ.ആര്. നിമ്മി എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം