താര മഹിളാസമാജം സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ചിറ്റിലപ്പിള്ളി തൊമ്മാന ലീല ആന്റണിയെ അനുസ്മരിച്ചു

ഊരകം താര മഹിളാസമാജം സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ചിറ്റിലപ്പിള്ളി തൊമ്മാന ലീല ആന്റണിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: താര മഹിളാസമാജം സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ചിറ്റിലപ്പിള്ളി തൊമ്മാന ലീല ആന്റണിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. താര മഹിളാസമാജം പ്രസിഡന്റ് സോഫിയ ഇട്ട്യേര അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, തോമസ് തത്തംപിള്ളി, റീന ശാന്തന്, അമ്മിണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.