അഡ്വ. കെ.ആര്. തമ്പാന് 16-ാം ചരമവാര്‍ഷിക ദിനാചരണം
അഡ്വ. കെ.ആര്. തമ്പാന് 16-ാം ചരമവാര്‍ഷിക ദിനാചരണം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് അഡ്വ. കെ.ആര് തമ്പാനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും സമൂഹത്തിലെ സാധാരണക്കാരുടെ അഭയകേന്ദ്രവും ആയിരുന്നു അഡ്വ. കെ.ആര്. തമ്പാന്. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവര്‍ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി