ക്രൈസ്റ്റ് കോളജിൽ ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ ഫാര്‍മിംഗ് ഏകദിന ശില്പശാല നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ക്യാമ്പസില്‍ വച്ച് ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ ഫാര്‍മിംഗ് എന്ന വിഷയത്തില്‍ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്പശാല നടത്തി. ജൈവഅവശിഷ്ടങ്ങള്‍ മാംസ്യമടങ്ങിയ തീറ്റയായി മാറ്റി അന്താരാഷ്ട്ര തലത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ വിപ്ലവം സൃഷ്ടിച്ച ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ എന്ന ഈച്ചയുടെ ജീവിതചക്രത്തെ കുറിച്ച് ന്യൂസിലാന്‍ഡ് സേഫ് ഫുഡ് വര്‍ക് മേധാവിയായ ജോണ്‍ അശോക് വിവരിച്ചു. കേരളത്തില്‍ ഈ സംരംഭം ആദ്യമായി നടത്തുവാന്‍ തീരുമാനിച്ച കലാലയമാണ് ക്രൈസ്റ്റ് കോളജ്. സുവോളജി വിഭാഗം മേധാവി ഡോ. ലിയോണ്‍ വര്‍ഗീസ്, ഫാ. ജിജോ ഫ്രാന്‍സിസ്, സുവോളജി അധ്യാപകരായ ഡോ. സി. ബിജോയ്, ഡോ. അഭിലാഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.