സെന്റ് ജോസഫ്സ് കോളജില്‍ വായനാവാരാഘോഷം പ്രശസ്ത എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ലൈബ്രറിയും അലുമിന അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാവാരാഘോഷം പ്രശസ്ത എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ലൈബ്രറിയും അലുമിന അസോസിയേഷനും സംയുക്തമായി വായനാവാരാഘോഷത്തിനു തുടക്കം കുറച്ചു. പ്രശസ്ത എഴുത്തുകാരി നിമ്ന വിജയ് വായനാവാരാഘോഷം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വായനയുടെ മാഹാത്മ്യം വിദ്യാര്‍ഥിനികളില്‍ എങ്ങനെ ആഴപ്പെടുത്താം എന്നതിനെക്കുറിച്ചു സംവാദം നടത്തി. വായനാവാരത്തോടനുബന്ധിച്ച് ജൂണ്‍ 25 വരെ കലാലയത്തില്‍ പുസ്തകപ്രദര്ശനം, വിവിധ മത്സരങ്ങള്‍ കൂടാതെ പുസ്തകരചയിതാക്കളായ വിദ്യാര്‍ഥിനികളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.