കൃഷിക്ക് മുന്‍ഗണന നല്‍കേണ്ടത് മാനവീയ സംസ്കാരം: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: നാടിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചക്കായി കൃഷിക്ക് മുന്‍ഗണന നല്‍കേണ്ടത് മാനവീയമായ സംസ്കാരമാണെന്ന് മന്ത്രി ആര്. ബിന്ദു അഭിപ്രായപ്പെട്ടു. നഗരസഭയുടെ ഞാറ്റുവേല മഹോത്സവം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷതവഹിച്ചു. ബാങ്ക് ഓഫ് ബറോഡ സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്. വിജയ, സോണിയ ഗിരി, അല്‍ഫോന്‍സ തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗമസാഹിതിയുടെ കവിയരങ്ങ്, കാര്‍ഷിക സെമിനാര്‍ എന്നിവ നടന്നു. വൈകീട്ട് മൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങളും പ്രസീദ ചാലക്കുടിയുടെ നാടന്‍പാട്ടുകളും അരങ്ങേറി.