താരോത്സവം 2024 മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു
ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മെമ്മന്ന്റോ സമ്മാനിക്കുന്നു.
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് മെമ്മന്ന്റോയും, ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു. താരോത്സവം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എസ്. സജ്യു അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അനീഷ് വി. അപ്പു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്തംഗങ്ങളായ ലീന ഉണ്ണികൃഷ്ണന്, ശ്യാംരാജ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, മാനേജ്മെന്റ് കമ്മറ്റിയംഗം എ.സി. സുരേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഡി. ഹസിത, കെ. ആര്. രാജേഷ്, വി.വി. ശ്രീല, ദര്‍ശന വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു