എംജി സര്‍വകലാശാലയില്‍ നിന്നും ബിവോക് അക്കൗണ്ടിംഗിലും ടാക്സേഷനിലും ഒന്നാം റാങ്ക് നേടിയ അസ്ര ഫാത്തിമക്ക് ആദരം

എംജി സര്‍വകലാശാലയില്‍ നിന്നും ബിവോക് അക്കൗണ്ടിംഗിലും ടാക്സേഷനിലും ഒന്നാം റാങ്ക് നേടിയ അസ്രാ ഫാത്തിമയെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: എംജി സര്‍വകലാശാലയില്‍ നിന്നും ബിവോക് അക്കൗണ്ടിംഗിലും ടാക്സേഷനിലും ഒന്നാം റാങ്ക് നേടിയ അസ്രാ ഫാത്തിമയെ വെള്ളങ്ങല്ലൂരിലെ ബ്ലോക്ക് ജംഗ്ഷനിലെ വീട്ടിലെത്തി എംപി ഉപഹാരം നല്കി ആദരിച്ചു. ഖത്തറില്‍ സ്റ്റാര്‍ ട്രാവല്‍സ് മാനേജരായി ജോലിചെയ്യുന്ന കൊല്പറമ്പില് ഷിനോദിന്റെയും രാഷ്മി ഷിനോദിന്റെയും മൂത്ത മകളാണ് അസ്രാ. ആലുവ സെന്റ് സേവിയേഴ്സ് കോളജിലാണ് പഠിച്ചത്.