വ്യക്തിഗത ആഘോഷങ്ങള്‍ കൂടുകയും സാമൂഹ്യ ആഘോഷങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നഗരസഭയുടെ ഞാറ്റുവേല ആഘോഷത്തിന്റെ പ്രസക്തി വളരെ വലുതാണ്-എം.പി ജാക്സണ്
ഇരിങ്ങാലക്കുട: വ്യക്തിഗത ആഘോഷങ്ങള്‍ കൂടുകയും സാമൂഹ്യ ആഘോഷങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നഗരസഭയുടെ ഞാറ്റുവേല ആഘോഷത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി ജാക്സണ്. നഗരസഭ യുടെ ആദാമുഖ്യത്തില് നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന വ്യാപാരി വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹം. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും കൂടിയായ കെ വി അബ്ദുല്‍ഹമീദ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേയ്ക്കാടന്‍ സ്വാഗതവും മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. ടി. ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. വ്യാപാരികളായ ജോണ്‍ കെ ഫ്രാന്‍സിസ്, സി. എല്‍. ജോര്‍ജ്, നാരായണ സ്വാമി എന്നിവരെ ആദരിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ചേംമ്പര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി സി.ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.