പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാനസമ്മേളനം നടത്തി

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആറാം സംസ്ഥാനസമ്മേളനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയും 19% കുടിശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയില്‍ നടന്ന കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആറാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും 2010 മാര്‍ച്ച് വരെ റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലനകാലം സര്‍വീസായി പരിഗണിച്ച് ആനുകൂല്യം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എംസിപി കണ്വെന്ഷന് സെന്ററില്‍ നടന്ന സമ്മേളനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.
അഡ്വ. ജെബി മേത്തര്‍ എംപി അധ്യക്ഷത വഹിച്ചു. റിട്ട ഡിജിപി ഋഷിരാജ്സിംഗ് ഐപിഎസ് ആശംസകള്‍ നേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരന്നായര് സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് കല്ലറ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം അജിത ബീഗം ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി.കെ. ലംബോദരന്നായര് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ്, പി. ശങ്കരനാരായണന്, കെ. ശ്രീകുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബാലകൃഷ്ണന് കല്ലറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോസ് പീറ്റര്‍ കണക്കുകളും കെ.പി. പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ടും കെ. മണികണ്ഠന്‍നായര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എം. ആന്റണി ഐപിഎസ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ. ലംബോദരന്നായര് (പ്രസിഡന്റ്), ബാലകൃഷ്ണന് കല്ലറ (സംസ്ഥാന ജനറല്‍ സെക്രട്ടറി), ജോസ് പീറ്റര്‍ (സംസ്ഥാന ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്കുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.