എസ്എന്‍ ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ക്ലബ് ഡേയും ആഘോഷിച്ചു
പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാവും ദേശീയ ജലപുരസ്കാര അവാര്‍ഡ് വിജയിയുമായ കാവല്ലൂര്‍ ഗംഗാധരനെ എസ്എന്‍ ക്ലബ് രക്ഷാധികാരി കാട്ടിക്കുളം ഭരതന് മെമന്റോയും ഷാളുമണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടക്കാരും സമീപ ഗ്രാമവാസികളും ഒരു കൂട്ടം പ്രവാസികളും പങ്കാളികളായ എസ്എന്‍ ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ക്ലബ് ഡേയും വിപുല പരിപാടികളോടെ കൊണ്ടാടി. പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാവും, ദേശീയ ജലപുരസ്കാര അവാര്‍ഡ് വിജയിയുമായ കാവല്ലൂര്‍ ഗംഗാധരനെ ക്ലബ് രക്ഷാധികാരി കാട്ടിക്കുളം ഭരതന് മെമന്റോയും ഷാളു മണിയിച്ച് ആദരിച്ചു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ബാലപാഠം പഠിച്ചു വരുന്ന രണ്ടാം ക്ലാസുകാരി ജാനകി, ക്ലബ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറിയും റിട്ട. എസ്പിയുമായ ജയരാജ്, ട്രഷററും റിട്ട. സീനിയര്‍ മേനേജര്‍ എസ്. ഷാജി പ്രീതാ സുധീര്‍, രാജേഷ് പുന്നംകുളം, സലീഷ്, ബിന്ദു, പ്രഫ. നന്ദകുമാര്‍, പ്രസന്നന്, പോളശേരി സുധാകരന് സുജിത്ത് മുതലായവര്‍ പങ്കെടുത്തു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി