അങ്കണവാടികളിലേയ്ക്ക് കളിയുപകരണങ്ങള് വാങ്ങി നല്കി

കാട്ടൂര് ഗ്രാമപഞ്ചായത്തിലെ 2023 24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അങ്കണവാടികളിലേയ്ക്ക് കളിയുപകരണങ്ങള് നല്കിയപ്പോള്.
കാട്ടൂര്: കാട്ടൂര് ഗ്രാമപഞ്ചായത്തിലെ 2023 24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അങ്കണവാടികളിലേയ്ക്ക് കളിയുപകരണങ്ങള് വാങ്ങി നല്കല് എന്ന പദ്ധതി പ്രകാരം അഞ്ച് അംഗന്വാടികളിലേയ്ക്ക് ആധുനിക കളിയുപകരണങ്ങള് വാങ്ങി നല്കിയതിന്റെ ഉദ്ഘാടനം 4-ാ0 വാര്ഡിലെ അനശ്വര അങ്കണവാടിയില് വെച്ച് കാട്ടൂര് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്റെ അധ്യക്ഷതയില് പ്രസിഡന്റ് ടി.വി. ലത നിര്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് രഹി ഉണ്ണികൃഷ്ണന് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, മെമ്പര്മാരായ ഇ.എല്. ജോസ്, ജയശ്രീ സുബ്രഹ്മണ്യന് എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു. 2024 25 വാര്ഷിക പദ്ധതിയിലും അങ്കണവാടികളിലേയ്ക്ക് ആധുനിക കളിയുപകരണങ്ങള് വാങ്ങി നല്കുന്ന പദ്ധതി ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.