സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ വിജയികള്‍

ഇരിങ്ങാലക്കുട: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ കാറ്റഗറി നാല് കുച്ചുപ്പുടിയില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ വൈഗ കെ. സജീവും കാറ്റഗറി നാല് സംസ്കൃതം പദ്യപാരായണത്തില്‍ എന്‍.വി. ഭദ്ര വാര്യരും രണ്ടാം സ്ഥാനവും കാറ്റഗറി മൂന്ന് ശാസ്ത്രീയ സംഗീതത്തില്‍ എന്‍.വി. ലക്ഷ്മി വാര്യര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.