സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണംനേടി ഇരിങ്ങാലക്കുട സ്വദേശി അഥീന തോട്ടാന്‍

ഇരിങ്ങാലക്കുട: സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണംനേടി ഇരിങ്ങാലക്കുട സ്വദേശി അഥീന തോട്ടാന്‍. സീനിയര്‍ വനിതാവിഭാഗം വെയിറ്റ് ലിഫ്റ്റിംഗിലാണ് അഥീനയുടെ നേട്ടം. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്ക്കിക്കിലുമായി 108 കിലോ ഭാരം ഉയര്‍ത്തിയാണ് അഥീന തോട്ടാന്‍ തിളങ്ങിയത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ഥിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ഹാര്‍ബിന്‍ സി. ലോനപ്പന്റെ കീഴിലാണ് പരിശീലനം. ഇരിങ്ങാലക്കുടയിലെ അധ്യാപക ദമ്പതികളായ സജി തോട്ടാന്റെയും ഷൈവി ജോണിന്റെയും മകളാണ് അഥീന.