വാര്‍ഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയില്‍ ഇനി 43 വാര്‍ഡുകള്‍
ഇരിങ്ങാലക്കുട: കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയില്‍ ഇനി 43 വാര്‍ഡുകള്‍. നിലവിലെ 41 വാര്‍ഡുകള്‍ 2011 ലെ സെന്‍സസ് അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാര്‍ഡ് വിഭജന കരട് പുറത്തുവന്നപ്പോള്‍ 41 വാര്‍ഡുകളുള്ള നഗരസഭയില്‍ രണ്ടു വാര്‍ഡുകള്‍ കൂടിച്ചേര്‍ന്ന് 43 ആയി. പഴയ വാര്‍ഡുകളുടെ പേരുകളിലും നമ്പറുകളിലും മാറ്റം വന്നു.
പഴയ ബോയ്സ് സ്കൂള്‍, ക്രൈസ്റ്റ് കോളജ്, ബസ് സ്റ്റാന്‍ഡ്, കൂടല്‍മാണിക്യം, കാരുകുളങ്ങര എന്നീ വാര്‍ഡുകളില്‍നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ന്ന് ഒരു വാര്‍ഡും പോലീസ് സ്റ്റേഷന്, ആസാദ് റോഡ്, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഹോസ്പിറ്റല്‍ വാര്‍ഡുകളില്‍നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്ത് മറ്റൊരു വാര്‍ഡുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ വാര്‍ഡുകള്‍ നമ്പര്‍, പേര് എന്നീ ക്രമത്തില്‍;
1 മൂര്‍ക്കനാട്, 2 ബംഗ്ലാവ്, 3 കരുവന്നൂര്‍, 4 പീച്ചാംപിള്ളിക്കോണം, 5 ഹോളിക്രോസ് സ്കൂള്‍, 6 മാപ്രാണം, 7 മാടായിക്കോണം, 8 നമ്പ്യങ്കാവ്, 9 കുഴിക്കാട്ടുകോണം, 10 കാട്ടുങ്ങച്ചിറ, 11 ആസാദ് റോഡ്, 12 ഗാന്ധിഗ്രാം നോര്‍ത്ത്, 13 ഗാന്ധിഗ്രാം, 14 ഗാന്ധിഗ്രാം ഈസ്റ്റ്, 15 മുനിസിപ്പല്‍ ഹോസ്പിറ്റല്‍, 16 മടത്തിക്കര, 17 ചാലാം പാടം, 18 ചന്തക്കുന്ന്, 19 സെന്റ് ജോസഫ്സ് കോളജ്, 20 ഷണ്മുഖം കനാല്‍, 21 ചേലൂര്‍, 22 മുനിസിപ്പല്‍ ഓഫീസ്, 23 ഉണ്ണായിവാര്യര്‍ കലാനിലയം, 24പൂച്ചക്കുളം, 25 കണ്ഠേശ്വരം, 26 കൊരുമ്പിശേരി, 27 കാരുകുളങ്ങര, 28 കൂടല്‍മാണിക്യം, 29 ബസ് സ്റ്റാന്‍ഡ്, 30 ആയുര്‍വേദ ഹോസ്പിറ്റല്‍, 31 ക്രൈസ്റ്റ് കോളജ്, 32 എസ്എന്‍ നഗര്‍, 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, 34 പള്ളിക്കാട്, 35 സിവില്‍ സ്റ്റേഷന്, 36 കണ്ടാരംതറ, 37 പൊറത്തിശേരി, 38 മഹാത്മാ സ്കൂള്‍, 39 തളിയക്കോണം സൗത്ത്, 40 കല്ലട, 41തളിയകോണം നോര്‍ത്ത്, 42 പുത്തന്‍തോട്, 43 പുറത്താട് എന്നിങ്ങനെയാണ് കരട് വിജ്ഞാപനത്തിലുള്ളത്. ആയുര്‍വേദ ആശുപത്രി, ഗാന്ധിഗ്രാം നോര്‍ത്ത് എന്നിങ്ങനെയാണ് പുതിയ വാര്‍ഡുകളുടെ പേരുകള്‍ എങ്കിലും നിലവിലെ പല വാര്‍ഡുകളുടെയും അതിര്‍ത്തികളിലും മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തയ്യാറാക്കിയ വാര്‍ഡ് വിഭജന റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടര്‍മാരും ഡിലിമിറ്റേഷന്‍ കമ്മീഷനും പരിശോധിച്ച ശേഷമാണ് സംസ്ഥാനത്ത് പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേനുകള്‍ എന്നിവടങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.