ടി.വി. കൊച്ചുബാവ അനുസ്മരണം കവി ബക്കര് മേത്തല ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: യുവകലാസാഹിതിയുടെയും ഗ്രാമം കലാസാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തില് കാട്ടൂര് ഗവ. ഹൈസ്കൂളില് ടി.വി. കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു. കവി ബക്കര് മേത്തല ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി കാട്ടൂര് മേഖലാ പ്രസിഡന്റ് കെ. ഷിഹാബ് ഖാദര് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവര്ത്തകനും, യുവകലാസാഹിതി ജില്ലാ സെക്രട്ടറിയുമായ സോമന് താമരക്കുളം പ്രഭാഷണം നടത്തി. യുവകലാസാഹിതിയുടെ മുതിര്ന്ന അംഗം കെ. ശ്രീകുമാര്, ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്. പ്രഭ, എഴുത്തുകാരി ഷാനു ജിതന് എന്നിവര് സംസാരിച്ചു. ഗ്രാമം കലാ സാംസ്കാരിക സമിതി പ്രസിഡന്റ് കെ.കെ. പുഷ്പന് സ്വാഗതവും സെക്രട്ടറി സലീം കടവില് നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജില് പ്രഥമരംഗകലാ കോണ്ഫറന്സ് സമാപിച്ചു
അന്പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള് ചാമ്പ്യന്ഷിപ്പില് ക്രൈസ്റ്റ് കോളജിന് വിജയം
ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള് ടൂര്ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്
ക്രൈസ്റ്റ്കോളജില് ത്രിദിന രംഗകലാ കോണ്ഫറന്സ് ആരംഭിച്ചു
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്ഡുകള് വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
ബെംഗളൂരുവിലെ നിറഞ്ഞ സദസില് മൃച്ഛകടികം കൂടിയാട്ടം