കഥകളി കുട്ടികളിലേക്ക്.. കാറളം എഎല്‍പി സ്കൂളില്‍ കഥകളി ചൊല്ലിയാട്ടം അവതരിപ്പിച്ചു
കാറളം: കാറളം എഎല്‍പി സ്കൂളില്‍ നാലാം ക്ലാസിലെ പാഠപുസ്തത്തിലെ വിഷയത്തിനടയാളപ്പെടുത്തിയും, കഥകളി കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ കലയും സംസ്കാരവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പെരിങ്ങോട്ടുകര അവണങ്കാട്ട് സര്‍വതോഭദ്രം കലാകേന്ദ്രം കലാനിലയം ഗോപിയാശാന്റെ നേതൃത്വത്തില്‍ കാറളം എഎല്‍പി സ്കൂളില്‍ കഥകളി ചൊല്ലിയാട്ടം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടിക്കുളം ഭരതന്, റഷീദ് കാറളം, മഞ്ജു, നിഷ, അഫീല എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം ഹരിദാസ്, ലിന്‍സി രമേഷ്, ആര്യ, തെന്നല്‍ എന്നിവര്‍ കഥകളി ചൊല്ലിയാടി. നാരായണന് എമ്പ്രാതിരി പാട്ട്, കലാനിലയം പ്രകാശന് മദ്ദളം, കലാനിലയം ദീപക് ചെണ്ട. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കലാനിലയം ഗോപി മറുപടി നല്കി.