ഇരിങ്ങാലക്കുടയിലെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുട മഹോത്സവത്തിന് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുട മഹോത്സവം സാംസ്കാരിക സമ്മേളനം സിനിമ സംവിധായകന് കമല്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വര്‍ണ്ണക്കുട സ്വാഗതസംഘം ചെയര്‍പേഴ്സണുമായ ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന് ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നല്കി ആദരിച്ചു. ഇന്നസെന്റ്, മോഹന്‍ അനുസ്മരണം നടത്തി.
ബിഷപ് പോളി കണ്ണൂക്കാടന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, കബീര്‍ മൗലവി ഇമാം, എം.പി. ജാക്സണ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലന്, സുധ ദിലീപ്, രേഖ ഷാന്റി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, കെ.എസ്. തമ്പി, ബിന്ദു പ്രദീപ്, ടി.വി. ലത, കെ.എസ്. ധനീഷ്, ലിജി രതീഷ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ കണ്‍വീനര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്‍പ് ഫോട്ടോഗ്രാഫി പ്രദര്‍ശനം, എക്സിബിഷന് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. തുടര്‍ന്ന് നൃത്തസന്ധ്യ, സിത്താര കൃഷ്ണകുമാറിന്റെ മൂസിക്ക് ബാന്‍ഡ് എന്നിവ നടന്നു. ഇന്ന് വൈകീട്ട് അഞ്ചിന് നല്ലമ്മ നാടന്‍ പാട്ടുകള്‍ അവതരണം, എട്ടിന് ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്നിവ നടക്കും.