റാങ്ക് ജേതാവിനെ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

എംഎസ്സി ബയോ എത്തിക്സില്‍ കുസാറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അഞ്ചാം റാങ്ക് നേടിയ ദര്‍ശന ഗോപിനാഥനെ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിക്കുന്നു.
ആനന്ദപുരം: എംഎസ്സി ബയോ എത്തിക്സില്‍ കുസാറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അഞ്ചാം റാങ്ക് നേടിയ ദര്‍ശന ഗോപിനാഥനെ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. ആനന്ദപുരം തലപുലയത്ത് (വെള്ളയത്ത്) പരേതനായ ഗോപിനാഥന്റെയും ജലജയുടെയും മകളാണ് ദര്‍ശന. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുശീല്‍ ഗോപാല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ബ്ലോക്ക് ഭാരവാഹികളായ ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, എം.എന്‍. രമേശ്, ലിജോ മഞ്ഞളി, വാര്‍ഡ് പ്രസിഡന്റ് സതി പ്രസന്നന്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജന:സെക്രട്ടറി എബിന് ജോണ്‍, വാര്‍ഡ് നേതാക്കളായ ജിന്റോ ഇല്ലിക്കല്‍, ശാലിനി ഉണ്ണികൃഷ്ണന്, അനീഷ് കൊളത്താപ്പിള്ളി, ഗോപിനാഥ് വാഴപ്പള്ളി, ശിവശങ്കരന് വെള്ളയത്ത് എന്നിവര്‍ നേതൃത്വം നല്കി.