ലഹരിക്കെതിരെ കുടുംബയോഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും: മന്ത്രി ഡോ. ആര്. ബിന്ദു

ചിറ്റിലപ്പിള്ളി ചാരിറ്റബിള്‍ ഫാമിലി ട്രസ്റ്റിന്റെ 26-ാമത് വാര്‍ഷിക സമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ലഹരിക്കെതിരെ കുടുംബയോഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ചിറ്റിലപ്പിള്ളി ചാരിറ്റബിള്‍ ഫാമിലി ട്രസ്റ്റിന്റെ 26ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസിഡന്റ് ജെക്സന്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ 103 വയസ്സായ കുഞ്ഞിലക്കുട്ടി അമ്മ, ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ ടി.വി. ജോര്‍ജ്ജ്, പിഎച്ച്ഡി നേടിയ ജെസ്റ്റിന് ജോസഫ്, ട്രസ്റ്റ് ചെയര്മാന് ടി.എല്‍. ജോസഫ്, നവ വൈദീകനായ അഖില്‍ തണ്ട്യേക്കല്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. സിന്റോ ചിറ്റിലപ്പിള്ളി, ഫാ. സിന്റോ ആലപ്പാട്ട്, സിസ്റ്റര്‍ ഗ്രീഷ്മ, സിസ്റ്റര്‍ ആഗ്നസ്, ബ്രദര്‍ ജിതിന്, മഹാ കുടുംബയോഗം പ്രസിഡന്റ് സാന്റി ഡേവിഡ്, ടി.ജെ. പിയൂസ്, ടി.ജെ. അരുണ്‍, ജോബി മാത്യു, വില്സന് തണ്ട്യേക്കല്‍, ടി.ഒ. പോളി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.പി. ആന്റോ (പ്രസിഡന്റ്), ജോബി മാത്യു (വൈസ് പ്രസിഡന്റ്), ടി.ജെ. പിയൂസ് (സെക്രട്ടറി), ടി.എ. ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.