വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അവാര്‍ഡ് ദാനം നടത്തി

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് നാഗാലാന്‍ഡ് മിലിറ്ററി ഓഫ് നേഴ്സിംഗ് സര്‍വീസ് മേജര്‍ അമല്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അവാര്‍ഡ് ദാനം നാഗാലാന്‍ഡ് മിലിറ്ററി ഓഫ് നേഴ്സിംഗ് സര്‍വീസ് മേജര്‍ അമല്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് കെ.സി. സജീവ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കാതറിന് ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, പിടിഎ പ്രസിഡന്റ് സി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു.